കുന്നംകുളത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

304

കുന്നംകുളം തൃശൂര്‍ റോഡില്‍ പഴയ ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കാണിപ്പയ്യൂര്‍ സ്വദേശി കരുമത്തില്‍ വീട്ടില്‍ 27 വയസ്സുള്ള അമല്‍നാഥിനാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മിനി ലോറിയുടെ മുന്‍വശം ഭാഗികമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.