ഗുരുവായൂര്‍ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

338

ഗുരുവായൂര്‍ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്താനി സ്വദേശി മണപ്പറമ്പില്‍ വീട്ടില്‍ 49 വയസ്സുള്ള മുരളിയെയാണ് വെള്ളിയാഴ്ച്ച രാവിലെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)