ഒ.ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയാകും

93

മാനന്തവാടി എം.എല്‍.എ. ഒ.ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയാകും. ഈ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്‌സഭ സീറ്റില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് മന്ത്രി പദം ഒ.ആര്‍.കേളു എം.എല്‍.എ യിലേക്കെത്തിയത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഏക എം.എല്‍.എ യുമാണ് കേളു. രണ്ടാം തവണയാണ് കേളു മാനന്തവാടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന പാര്‍ലമെന്ററി കാര്യവകുപ്പിന്റെ ചുമതല തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിനും, ദേവസ്വം വകുപ്പിന്റെ ചുമതല സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവനും നല്‍കാനും ധാരണയായിട്ടുണ്ട്.