സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ബിന്നുകള്‍ വിതരണം ചെയ്തു

പുന്നയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ബിന്നുകള്‍ വിതരണം ചെയ്തു. മാലിന്യങ്ങള്‍ തരംതിരിച്ച് ശരിയായ രീതിയില്‍ സംസ്‌കരിക്കുക എന്ന ആശയം കുട്ടികളില്‍ നിന്നും ഉടലെടുക്കുന്നതിന് വേണ്ടി രൂപീകരിച്ച കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി പ്രകാരമാണ് ബിന്നുകള്‍ വിതരണം ചെയ്തത്. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടിവി സൂര്യേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍ അധ്യക്ഷത നിര്‍വഹിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശശിധരന്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രോഹിണി സോമസുന്ദരന്‍, ഐആര്‍ടിസി കോഡിനേറ്റര്‍ ബി എസ് ആരിഫ, പിടിഎ പ്രസിഡന്റ് സുധീര്‍ ഈചിതറയില്‍ , വൈസ് പ്രസിഡന്റ് രഘുനന്ദന്‍, പ്രധാനാധ്യാപിക പ്രഭാവതി തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT