ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റി പന്തം കൊളുത്തി സമരം നടത്തി

എരുമപ്പെട്ടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഹൈമാസ് ലൈറ്റും തെരുവ് വിളക്കും കത്താത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റി മങ്ങാട് സെന്ററില്‍ പന്തം കൊളുത്തി സമരം നടത്തി. എം.പിയുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ തുടരുകയാണെങ്കില്‍ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി മുന്നോട്ടു വരുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച എരുമപ്പെട്ടി മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടഞ്ചേരി പറഞ്ഞു..എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ്ചന്ദ്രന്‍ അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി വിഷ്ണു അമ്പാടി, സതീശന്‍ ചേറ്റുട്ടി, മനീഷ് വള്ളിക്കാട്ടിരി, ഉദയന്‍, വന്ദന എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT