27 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam എ സി മൊയ്തീന്‍ എംഎല്‍എക്കെതിരെ ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി

എ സി മൊയ്തീന്‍ എംഎല്‍എക്കെതിരെ ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി

നിര്‍മാണം പൂര്‍ത്തിയാകാത്ത സബ്ബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്ത് ജനങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ച് എ സി മൊയ്തീന്‍ എംഎല്‍എക്കെതിരെ ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം നടത്തിയ പുതിയ കുന്നംകുളം സബ്ബ് ട്രഷറിയിലേക്ക് പെന്‍ഷന്‍ വാങ്ങുന്നതിനും മറ്റുമായി നിരവധി വയോധികരെത്തി നിരാശരായി മടങ്ങുകയാണ്. ഇത് സാധാരണക്കാരെ വഞ്ചിച്ചതിനു തുല്യമാണ്. മറ്റ് കെട്ടിടങ്ങള്‍ പോലെയല്ല സബ്ബ് ട്രഷറി കെട്ടിടമെന്നും ഉദ്ഘാടനം ചെയ്ത കെട്ടിടത്തിനുള്ളില്‍ തൊഴിലാളികളുടെ ഉടുവസ്ത്രങ്ങള്‍ ഉണക്കാനിട്ടിരിക്കുകയാണെന്നും മഹേഷ് തിരുത്തിക്കാട് പറഞ്ഞു.

ADVERTISEMENT
error: Content is protected !!