24.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Chavakkad റോഡുകള്‍ തോടാക്കിയത് മെമ്പറുടെ അനാസ്ഥയെന്ന് ; ബിജെപി സമരം നടത്തി

റോഡുകള്‍ തോടാക്കിയത് മെമ്പറുടെ അനാസ്ഥയെന്ന് ; ബിജെപി സമരം നടത്തി

കടപ്പുറം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ റോഡുകള്‍ തോടാക്കിയത് മെമ്പറുടെ അനാസ്ഥയെന്നാരോപിച്ച്, ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. ഇരട്ടപ്പുഴ സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം പ്രസാദ് നഗറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമരം ബിജെപി. നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ.ആര്‍.ബൈജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുനില്‍ കാരയില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് വര്‍ഷ മണികണ്ഠന്‍, വൈസ് പ്രസിഡന്റ് ഗണേഷ് ശിവജി, പ്രതീപ് കുന്നത്ത്, എ.വി.നാരായണന്‍, എ.ആര്‍. രതീഷ്, സന്ദീപ് അമ്പലപറമ്പില്‍, കെ.കെ. സോമന്‍,, ദിലീപ് അമ്പലപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. റോഡ് പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ഒപ്പ് ശേഖരണവും നടത്തി.

 

ADVERTISEMENT
error: Content is protected !!