തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നംകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. കുന്നംകുളം ലിവാ ടവറില്‍ നടന്ന യോഗത്തില്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ നിവേദിത സുബ്രമണ്യന്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.
വാര്‍ഡ് 2 ചെറുവത്താനി – രമ്യ ഷാജി, വാര്‍ഡ് 4 കിഴൂര്‍ നോര്‍ത്ത് – മഹേഷ് തിരുത്തിക്കാട്, വാര്‍ഡ് 5 കിഴൂര്‍ സെന്റര്‍ – അജിതന്, വാര്‍ഡ് 18 കാണിപ്പയ്യൂര്‍ സൗത്ത് – ജിനീഷ സജീഷ്, വാര്‍ഡ് 23 തെക്കേപ്പുറം – ശ്രീജിത്ത് ആവേന്‍, വാര്‍ഡ് 26 ചീരംകുളം – വി കെ അനൂപ്, വാര്‍ഡ് 27 പോര്‍ക്കളേങ്ങാട് – സോമി രാമകൃഷ്ണന്, വാര്‍ഡ് 29 ചെമ്മണൂര്‍ നോര്‍ത്ത് – ഷിമ രഞ്ജിത്ത് ലാല്‍, വാര്‍ഡ് 31 ആര്‍ത്താറ്റ് സൗത്ത് – ശരണ്യ സിബി, വാര്‍ഡ് 38 അഞ്ഞൂര് പാലം – കെ ഡി ദിനേഷ് തുടങ്ങിയരാണ് സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികളെ അഡ്വ നിവേദിത സുബ്രമണ്യന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.



