റോഡരികിലെ പൊന്തക്കാടുകള്‍ ബിജെപി നേതൃത്വത്തില്‍ വെട്ടിമാറ്റി

വേലൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കനാല്‍ റോഡിന്റെ അരികില്‍ പൊതുജനത്തിന് യാത്രദുരിതം സമ്മാനിച്ച് കാടുപിടിച്ച് കിടന്നിരുന്ന പൊന്തക്കാടുകള്‍ ബിജെപി നേതൃത്വത്തില്‍ വെട്ടിമാറ്റി. ബിജെപി 164-ാം ബൂത്ത് കമ്മറ്റി പ്രസിഡന്റ് ഗിരീഷ് ചെറുപറമ്പില്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ് തിരുത്തിയില്‍, ബിനീഷ്, അനില്‍ മുളയ്ക്കല്‍, മുരളി, രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.