നവീകരിച്ച ആര്‍ത്താറ്റ് സെന്റ് മേരിസ് കത്തീഡ്രലിന്റെ കൂദാശ ഫെബ്രുവരി 12, 13 തിയതികളില്‍

നവീകരിച്ച ആര്‍ത്താറ്റ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ കൂദാശ ഫെബ്രുവരി 12, 13 തീയതികളായി നടക്കുമെന്ന് ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തിലും പിതാക്കന്മാരുടെ സഹകാര്‍മികത്വത്തിലും കൂദാശ കര്‍മ്മങ്ങള്‍ നടക്കും. ഒരുക്ക ധ്യാനം, ശുദ്ധീകരണ ശുശ്രൂഷ, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, പൊതുസമ്മേളനം, ആദരിക്കല്‍, വാദ്യഘോഷം, സ്‌നേഹവിരുന്ന്, സംഗീത സന്ധ്യ എന്നിവയും കൂദാശയുടെ ഭാഗമായി ഉണ്ടായിരിക്കും. പൊതുസമ്മേളനം പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ കാത്തോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT