30.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Erumapetty പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് ബ്ലൂമിങ് ബഡ്‌സ് ബഥാനിയ ; ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടന്നു

പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് ബ്ലൂമിങ് ബഡ്‌സ് ബഥാനിയ ; ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടന്നു

43

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പൊന്നിന്‍ ചിങ്ങത്തെ വരവേറ്റുകൊണ്ട് ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. ഓണത്തിന് ഒരു കുട്ട ചെണ്ടുമല്ലിപ്പൂ എന്ന ലക്ഷ്യത്തോടെ വിദ്യാലയ അങ്കണത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. പൂക്കളുടെ വിളവെടുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സി. രാധാമണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സീഡ് കോഡിനേറ്റര്‍ ടി.എസ് സുരേഖ, അധ്യാപകരായ ടി.സി മഞ്ജുഷ, ലിഷ ലോനപ്പന്‍, ഷോണിമ വി ബാബു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

 

ADVERTISEMENT
error: Content is protected !!