30.2 C
Kunnamkulam
Thursday, August 20, 2026
Home Bureaus Kechery ഓണവിപണി ലക്ഷ്യമിട്ട് കെ എസ് ഷീജയുടെ ജൈവ പച്ചക്കറി കൃഷി

ഓണവിപണി ലക്ഷ്യമിട്ട് കെ എസ് ഷീജയുടെ ജൈവ പച്ചക്കറി കൃഷി

14

ജൈവ കര്‍ഷക കെ എസ് ഷീജയുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തി. ഓണ വിപണി ലക്ഷ്യം വെച്ച് കണ്ടാണശ്ശേരിയിലെ കൃഷിയിടത്തില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്.കണ്ടാണശ്ശേരിയില്‍ പഴയ പോലീസ് സ്റ്റേഷന് എതിര്‍ വശത്തായുള്ള കൃഷിയിടത്തില്‍, മഞ്ഞള്‍, ചേന, ചേമ്പ് ടപയര്‍, ചുരവയ്ക്ക, കോവയ്ക്ക, മത്തന്‍, കുമ്പളം, വെണ്ട, വഴുതന തുടങ്ങിയവയ്‌ക്കൊപ്പം ഓണത്തിന് പൂക്കളം തീര്‍ക്കാനുള്ള ചെണ്ടുമല്ലി പൂവുമാണ് കൃഷിയിറക്കിയിരുന്നത്. ഒരു പതിറ്റാണ്ടിലേറെയായി ബ്രഹ്‌മകുളത്തുള്ള വീടിന്റെ പരിസരത്തും, വിവിധയിടങ്ങളില്‍ പാട്ടത്തിനെടുത്ത ഭൂമികളിലുമായി ജൈവ പച്ചക്കറി കൃഷി നടത്തിവരുന്ന, ഷീജയ്ക്ക്. ഇതിനോടകം നിരവധി പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ഓണ പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് എംഎല്‍എ നിര്‍വഹിച്ചു. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. പി. സജീപ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് സി.കെ. സുദീപ, പഞ്ചായത്തംഗം വിനു ജോണ്‍സണ്‍, കൃഷി ഓഫീസര്‍ ഡോ. ഗായത്രി രാജശേഖരന്‍, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ജോയ് ചെറിയാന്‍, മുന്‍ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ ഷഫീര്‍, ഫാര്‍മേഴ്‌സ് ക്ലബ്ബ് സെക്രട്ടറി മനോജ്, അംഗങ്ങളായ മുത്തുണ്ണി ഹംസ, അലി, സീനത്ത്, നെജീബ്, റൂക്കിയ, കര്‍ഷകനായ നന്ദന്‍, ഗീത നാരായണന്‍കുട്ടി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. കൃഷിയ്ക്ക് ഒപ്പം തന്നെ വിപണി കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളും ഷീജ അവലംബിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയും സൗഹൃദങ്ങള്‍ ഉപയോഗിച്ചുമാണ് ഷീജ തന്റെ വിളകള്‍ക്കുള്ള വിപണി കണ്ടെത്തി വരുന്നത്.പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കൃഷി രീതികളാണ് ഷീജ അവലംബിക്കുന്നത്. വിഷരഹിതവും സുരക്ഷിതവുമായ കൃഷിരീതികളാണു പിന്തുടരുന്നത്. സ്വന്തമായി തയാറാക്കുന്ന ജൈവവളമാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്.കാലവസ്ഥക്കനുസരിച്ച്വിളകള്‍ മാറ്റിയാണ് കൃഷിയിറക്കുന്നത്. ദിവസത്തിലെ ഒട്ടുമിക്ക സമയവും        കൃഷിയിടത്തില്‍ ചെലവിടുന്ന ഷീജയ്ക്കു ജീവനും ജീവിതവും കൃഷി തന്നെ.

ADVERTISEMENT
error: Content is protected !!