‘ ഗ്രാമ സുന്ദരി’ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു

കടങ്ങോട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ സുന്ദരി എന്ന പേരില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. ജനകീയാസൂത്രണ പദ്ധതിയില്‍ 10 ലക്ഷം രൂപ വകയിരുത്തിയാണ് ഗ്രാമ പഞ്ചായത്തിലെ 100 കേന്ദ്രങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നത്. പന്നിത്തടത്ത് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍ ബോട്ടില്‍ ബൂത്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമണി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മൈമുന ഷെബീര്‍, ടെസ്സി ഫ്രാന്‍സിസ്, സി വി സുഭാഷ്, എച്ച് എം സി കമ്മറ്റി അംഗം ഫ്രാന്‍സിസ് കൊള്ളന്നൂര്‍,കെ ആര്‍ സിമി,രമ്യ ഷാജി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT