ബോധിധര്‍മ്മ ജെ ടി കെ ഇന്ത്യയുടെ നേതൃത്വത്തില്‍ പരൂര്‍ പി എം എം സെന്ററില്‍ കരാത്തെ ക്ലാസ് ആരംഭിച്ചു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. പി. ധര്‍മ്മന്‍ അധ്യക്ഷത വഹിച്ചു.ബോധിധര്‍മ്മ ജെ ടി കെ ഇന്ത്യയുടെ ചീഫ് ഇന്‍സ്ട്രക്ടറും ഡയറക്ടറുമായ ഹാന്‍ഷി മനോജ് കെ. എസ്. മുഖ്യപ്രഭാഷണം നടത്തി. പി ടി എ സെക്രട്ടറി ലെനിത ടി. വി. , കെ. പി. അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു. ബോധിധര്‍മ്മ ജനറല്‍ സെക്രട്ടറി, സെന്‍സായ് ഷഹീന്‍ പി. യു.നന്ദി പറഞ്ഞു.



