32.1 C
Kunnamkulam
Monday, September 7, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് വാഹനാപകടം; പ്രതി അറസ്റ്റില്‍

ആര്‍ത്താറ്റ് വാഹനാപകടം; പ്രതി അറസ്റ്റില്‍

34

ആര്‍ത്താറ്റ് വാഹനപകടം; പ്രതി അറസ്റ്റില്‍.ആര്‍ത്താറ്റ് കുരിശുപള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.ആര്‍ത്താറ്റ് സ്വദേശി അയ്യംകുളങ്ങര വീട്ടില്‍ 31 വയസ്സുള്ള ബെന്‍ ആണ് കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി അറസ്റ്റ് ചെയ്തത്.കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിക്കായി കുന്നംകുളം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു, പ്രതി രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളിലേക്കും പോലീസ് അറിയിപ്പ് നല്‍കിയിരുന്നു

ADVERTISEMENT
error: Content is protected !!