27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Perumpilavu വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

വായനാദിനചരണത്തിന്റെ ഭാഗമായി വുമണ്‍സ് എംപവര്‍മെന്റ് ചാരിറ്റബിള്‍ സൊസൈറ്റി കടവല്ലൂരിന്റെയും, അന്‍സാര്‍ വുമണ്‍സ് കോളേജ് വുമണ്‍സ് എംപവര്‍മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. ആറു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ കഥ പറഞ്ഞ പ്രശസ്ത എഴുത്തുകാരി സുധാ മേനോന്‍ രചിച്ച ”ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന പുസ്തകമാണ് ചര്‍ച്ചയ്ക്ക് വിധേയമാക്കിയത്.

എഴുത്തുകാരിയും സാമൂഹൃ പ്രവര്‍ത്തകയുമായ ഡോ സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. വുമണ്‍സ് എംപവര്‍മെന്റ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സ്മിത മുരളി അധ്യക്ഷയായി. എഴുത്തുകാരിയും എജ്യുക്കേഷണല്‍ & കരിയര്‍ കൗണ്‍സിലറായ സ്മിത കോടനാട് മുഖ്യപ്രഭാഷണം നടത്തി.അന്‍സാര്‍ വുമണ്‍സ് കോളേജ് പ്രിന്‍സിപ്പള്‍ ഫരീദ ജെ ,അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രീഷ്മ,വുമണ്‍സ് എംപവര്‍മെന്റ് സെല്‍ കോഡിനേറ്റര്‍ സ്‌നേഹ കെ വി,സൊസൈറ്റി ഭാരവാഹികളായ ബിനി സുഭാഷ് , ഷാഹിത സുലൈമാന്‍ ,ജെസീല. പി. എം എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!