പുസ്തകപ്രദര്‍ശനം സംഘടിപ്പിച്ചു

പൂരമഹോത്സവത്തോടനുബന്ധിച്ച് കിടങ്ങൂര്‍ ജ്ഞാനോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ കിടങ്ങൂര്‍ കാര്‍ത്ത്യായനിദേവി ക്ഷേത്ര പരിസരത്ത് പുസ്തകപ്രദര്‍ശനം സംഘടിപ്പിച്ചു. ജ്ഞാനോദയം ഗ്രന്ഥശാല പ്രസിഡന്റ് റജുല അബ്ദുല്‍ വഹാബ് അധ്യക്ഷയായി. പുസ്തകവണ്ടി 2025′ എന്ന പേരില്‍ സംഘടിപ്പിച്ച പുസ്തകപ്രദര്‍ശനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എംടിയുടെ പുസ്തകങ്ങളും, മറ്റ് പ്രമുഖരായ എഴുത്തുകാരുടെ പുസ്തകങ്ങളും, കടങ്ങോട് ഗ്രാമപഞ്ചായത്തിനകത്തെ വിവിധ എഴുത്തുകാരുടെ പുസ്തകങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. കെ ജയപ്രകാശന്‍, മാധവി ഭാസ്‌ക്കരന്‍,സുബിഷ,സിദ്ധിക്കുല്‍ അക്ബര്‍ഷ, റിസ്വാന്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി. ജ്ഞാനോദയം ഗ്രന്ഥശാല സെക്രട്ടറി കിടങ്ങൂര്‍ വിഷ്ണുമാഷ് സ്വാഗതവും, ഗ്രന്ഥശാല രക്ഷാധികാരി വിജയന്‍മാഷ് നന്ദിയും പറഞ്ഞു.

ADVERTISEMENT