24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu മുറിച്ചുമാറ്റിയ മരത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്ന് എസ്.ഡി.പി.ഐ

മുറിച്ചുമാറ്റിയ മരത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്ന് എസ്.ഡി.പി.ഐ

പെരുമ്പിലാവില്‍ മുറിച്ചുമാറ്റിയ മരത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധവുമായി എസ്.ഡി.പി.ഐ. അന്‍സാര്‍ സ്‌കൂള്‍ ബസ്റ്റോപ്പിന് സമീപം അപകടമായ രീതിയില്‍ നിന്നിരുന്ന മരം ഒറ്റയാള്‍ സമരത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയെങ്കിലും, അവശിഷ്ടങ്ങള്‍ ബസ്റ്റോപ്പിന് സമീപം കൂട്ടിയിട്ടിരിക്കുന്നതാണ് ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യാത്രകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. പഞ്ചായത്ത് അധികൃതര്‍ ഉടന്‍ പരിഹാരം കാണണമെന്നും പൊതുവിടങ്ങളില്‍ മുറിച്ചു മാറ്റുന്ന മരത്തിന്റെ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതി തുടര്‍ന്നാല്‍ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും എസ് ഡി പി ഐ പെരുമ്പിലാവ് ബ്രാഞ്ച് പ്രസിഡന്റ് ഇംതിയാസ് തങ്ങള്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!