ക്ഷേത്രക്കുളം നവീകരണത്തിന്റെ ഭാഗമായുള്ള ബ്രോഷര്‍ പ്രകാശനം നടത്തി

പുന്നൂക്കാവ് ഭഗവതി ക്ഷേത്രം, ക്ഷേത്രകുളം നവീകരണത്തിന്റെ ഭാഗമായുള്ള ബ്രോഷര്‍ പ്രകാശനം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. ക്ഷേത്രക്കുളം നവീകരണ കമ്മിറ്റി രക്ഷാധികാരി ഡോക്ടര്‍ രാജേഷ് കൃഷ്ണന്‍ ബ്രോഷര്‍ എറ്റുവാങ്ങി. ആദ്യ ഫണ്ട് ഭാസ്‌ക്കരന്‍ കോട്ടേപ്പാട്ടില്‍ നിന്ന് തന്ത്രി സ്വീകരിച്ച് ഭാരവാഹികള്‍ക്ക് കൈമാറി. ക്ഷേത്രക്കുളം നവീകരണ കമ്മിറ്റി പ്രസിഡണ്ട് രാജേഷ് പാഴിയൂര്‍ അധ്യക്ഷനായി. ഭാസ്‌ക്കരന്‍ കോട്ടേപ്പാട്ട്, അഖില കേരള വെളിച്ചപ്പാട് സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എ. വേലായുധ കുമാര്‍, പി.സി.രവി, അശോകന്‍ വെള്ളാമാക്കല്‍, ഹരിദാസന്‍ താമരശ്ശേരി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image