ശക്തമായ മഴയില്‍ കുന്നംകുളത്ത് മരക്കൊമ്പൊടിഞ്ഞ് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണു, ഡ്രൈവര്‍ക്ക് പരിക്ക്

ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പൊടിഞ്ഞ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ നസറുദ്ദീനാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാവിലെ 10.30 ടെയായിരുന്നു സംഭവം. കുന്നംകുളം വടക്കാഞ്ചേരി റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പാലമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. ഡ്രൈവറുടെ പരിക്ക് സാരമുള്ളതല്ല.

ADVERTISEMENT