എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി ബഡ്‌സ് സ്‌കൂള്‍ സ്ഥാപിക്കണമെന്ന് ഭിന്നശേഷി ഗ്രാമസഭ ആവശ്യപ്പെട്ടു. പദ്ധതിക്ക് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഗ്രാമസഭയിലുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ 50 ലക്ഷവും , പഞ്ചായത്തിന്റെ 25 ലക്ഷവും ‘ കുടുംബശ്രീയുടെ 25 ലക്ഷവും ഉള്‍പ്പെടുത്തി ഒരു കോടി രൂപ ഉപയോഗിച്ചാണ് ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ എല്‍.പി. സ്‌കൂളില്‍ ബഡ്‌സ് സ്‌കൂള്‍ സ്ഥാപിച്ചാല്‍ നിലവിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനും കലാ-കായിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പദ്ധതി നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ട് പി.ടി.എ പ്രസിഡന്റ് പി.ടി.സുശാന്ത്, എസ്.എം.സി ചെയര്‍മാന്‍ എ.യു.മനാഫ് എന്നിവരുടെ നേതൃത്വത്തില്‍
ഒരു വിഭാഗം പി.ടി.എ കമ്മറ്റി അംഗങ്ങള്‍ രംഗത്ത് വരുകയും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.