ഗുരുവായൂര്‍ കോട്ടപ്പടി അങ്ങാടിയില്‍ പഴക്കം ചെന്ന ഇരുനില കെട്ടിടം തകര്‍ന്നുവീണു.

265

ഗുരുവായൂര്‍ കോട്ടപ്പടി അങ്ങാടിയില്‍ പഴക്കം ചെന്ന ഇരുനില കെട്ടിടം തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ റോഡിലേക്ക് വീണതിനാല്‍ രണ്ട് മണിക്കൂറോളം അങ്ങാടി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കോട്ടപ്പടി മാറോക്കി ആന്റണി, ലാസര്‍ എന്നീ രണ്ടു കുടുംബങ്ങള്‍ താമസിച്ചിരുന്ന വീടാണ് രാവിലെ ആറ് മണിയോടെ തകര്‍ന്നുവീണത്. എട്ടുമണിയോടെ നഗരസഭ ജീവനക്കാര്‍ റോഡില്‍ നിന്ന് അവശിഷ്ടങ്ങള്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.തിരക്കേറിയ റോഡിലേക്കാണ് കെട്ടിട അവശിഷ്ടങ്ങള്‍ വീണെതെങ്കിലും അതിരാവിലെ ആയതിനാല്‍ അപകടം ഒഴിവായി. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ആറുവര്‍ഷം മുമ്പ് വീട്ടുകാര്‍ താമസം മാറിയിരുന്നെങ്കിലും കോടതിയില്‍ കേസ് നിലനിന്നിരുന്നതിനാല്‍ കെട്ടിടം പൊളിച്ച് മാറ്റാനായിരുന്നില്ല.