അങ്ങാടിത്താഴം മുര്‍ഷിദുല്‍ അനാം മദ്രസ കമ്മിറ്റി ജൂണ്‍ 26 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക ദിനം ആചരിച്ചു

63

അങ്ങാടിത്താഴം മുര്‍ഷിദുല്‍ അനാം മദ്രസ കമ്മിറ്റി ജൂണ്‍ 26 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുടെ സ്ഥാപക ദിനം ആചരിച്ചു. കഴിഞ്ഞ 98 വര്‍ഷക്കാലം സമൂഹത്തിനും സമുദായത്തിനും സമസ്തയുടെ കീഴിലുള്ള എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ശക്തി പകരുന്ന സംഘടനയായി സമസ്ത ക്ക് വളരാന്‍ കഴിഞ്ഞിട്ടുണ്ടന്ന് സമസ്ത സ്ഥാപകദിന പരിപാടി ഉല്‍ഘാടനം ചെയ്ത ചാവക്കാട് മഹല്ല് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ കാളിയത്ത് പറഞ്ഞു. മുര്‍ശിദുല്‍ അനാം മദ്രസ കമ്മിറ്റി പ്രസിഡന്റ് അബു സ്വാലിഹ് പതാക ഉയര്‍ത്തി.മത വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുകയും മത വിശ്വാസത്തോടും മത സംസ്‌കാരത്തോടും കൈകോര്‍ത്ത് പോകുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമസ്തക്ക് തുടര്‍ന്നും നല്ല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയട്ടെ എന്ന് സ്ഥാപകദിന സന്ദേശത്തില്‍ മഹല്ല് ജനറല്‍ സെക്രെട്ടറി നൗഷാദ് അഹമ്മു ആശംസിച്ചു. പരിപാടിക്ക് മഹല്ല് ജോയിന്റ് സെക്രട്ടറി അനീഷ് പാലയൂര്‍, മദ്രസ്സ കമ്മിറ്റി സെക്രട്ടറി ശംസുദ്ധീന്‍, യുസഫ് പഞ്ചാരമുക്ക്, ഷജീര്‍ അങ്ങാടി, സദര്‍ മുഅല്ലിം അബൂബക്കര്‍ ഉസ്താദ് പൈലിപ്പുറം, തങ്ങള്‍ ഉസ്താദ്, അസ്‌കര്‍ ഉസ്താദ്, ഖാലിദ് ഉസ്താദ് എന്നിവര്‍ പ്രസംഗിച്ചു.