ആല്‍ത്തറ കുണ്ടനി ശ്രീ ദണ്ഡന്‍സ്വാമി ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തി തുറന്നു മോഷണം

 

ശ്രീക്കോവിലിന്‍ പുറത്ത് സ്ഥാപിച്ച ഭണ്ഡാരമാണ് പൊളിച്ച് മോഷണം നടത്തിയിട്ടുള്ളത്. ഭണ്ഡാരം ഫെബ്രുവരി 8ന് ഉത്സവം കഴിഞ്ഞ രാത്രിയിലാണ് അവസാനമായി തുറന്നത്. 10,000 ത്തോളം രൂപ ഉണ്ടാകും എന്നാണ് കരുതുന്നത്. കൊവിലിന്റെ മൂന്ന് ചുറ്റു മതിലുകളില്‍ വടക്ക് ഭാഗത്തെ ഗേറ്റ് തുറന്ന നിലയിലായിരുന്നു. ക്ഷേത്രം ശാന്തി ബാലന്‍ ബുധനാഴ്ച പുലര്‍ച്ചെ 5:30 ഓട് കൂടി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് ഭണ്ഡാരം തുറന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് കമ്മിറ്റി ഭാരവാഹികളെ അറിയിച്ച് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT