നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാനയിലേക്ക് ചെരിഞ്ഞു

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാനയിലേക്ക് ചെരിഞ്ഞു. വന്‍ അപകടം ഒഴിവായി. കുന്നംകുളം – തൃശൂര്‍ റോഡില്‍ കാണിപ്പയ്യൂര്‍ യൂണിറ്റി ആശുപത്രിക്കു സമീപം ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. കുറ്റിപ്പുറം – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡെല്‍വിന്‍ എന്ന സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസാണ് അപകടത്തില്‍പ്പെട്ടത്. കുന്നംകുളം പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. യാത്രക്കാരെ നാട്ടുകാരും പോലിസും ചേര്‍ന്ന് സുരക്ഷിതമായി പുറത്തിറക്കി.

ADVERTISEMENT