കുന്നംകുളം – വടക്കാഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കി. ബസ് ജീവനക്കാരന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയെ തുടര്‍ന്ന് ബസ് കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസുകള്‍ പൂര്‍ണമായും സമരത്തില്‍ പങ്കെടുത്തതോടെ യാത്രക്കാര്‍ വലഞ്ഞു.