വനപ്രദേശങ്ങില്‍ മാത്രം കണ്ടുവരുന്ന അറ്റ്‌ലസ് മോത്ത് എന്ന ശാസ്ത്രീയ നാമമുള്ള വലിയ നിശാശലഭത്തെ കണ്ടെത്തി. കൊരട്ടിക്കര സ്വദേശി മലപ്പുറത്ത് വീട്ടില്‍ ഷംസുദ്ദീന്റെ വീട്ടിലാണ് അപൂര്‍വയിനത്തിലുള്ള ശലഭത്തെ കണ്ടത്. രണ്ടാഴ്ച മാത്രമാണ് ഇവക്ക് ആയുസ്സ്. ചുവപ്പ് കലര്‍ന്ന തവിട്ടുനിറമുള്ള മുന്‍ചിറകുകളില്‍ പാമ്പിന്റെ കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ ഇതു ഉപകരിക്കും. മുന്‍പിന്‍ ചിറകുകളില്‍ വെളുത്ത നിറത്തില്‍ ത്രികോണ അടയാളങ്ങളുണ്ട്. ചിറകുകള്‍ക്കു പിന്നില്‍ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാല്‍ സ്നേക്സ് ഹെഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്.സാധാരണഗതിയില്‍ പത്തു മുതല്‍ പന്ത്രണ്ട് ഇഞ്ച് വരെയാണ് ചിറകുകളുടെ നീളം.അപൂര്‍വ്വ മായി മാത്രം കാണുന്ന ശലഭത്തെ ഇപ്പോള്‍ പലയിടങ്ങളിലും കണ്ടുവരുന്നുണ്ട്.
ADVERTISEMENT