മലബാര്‍ സ്വതന്ത്ര സുറിയാനി സഭ ചാലി ശ്ശേരി സെന്റ് ഔഗേന്‍സ് സുറിയാനി പള്ളിപ്പെരുന്നാളിന്ന് തുടക്കമായി. ചൊവ്വാഴ്ച വൈകിട്ട് സന്ധ്യ നമസ്‌കാരത്തിന് സഭാ പരമധ്യക്ഷന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് അങ്ങാടി ചുറ്റിയുള്ള കൊടിയും സ്ലീബായും ഉണ്ടായി. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന , ആശീര്‍വാദം , കൈ മുത്തും, നേര്‍ച്ച വിതരണവും , ഫേന്‍സി വെടിക്കെട്ടും നടന്നു. രാത്രി ആരംഭിച്ച വിവിധ പ്രാദേശിക ആഘോഷ കമ്മിറ്റിക്കാരുടെ പെരുന്നാള്‍ ആഘോഷം ബുധനാഴ്ച പുലര്‍ച്ച പള്ളിയില്‍ സമാപിച്ചു. രാവിലെ എട്ടിന് പ്രഭാത പ്രാര്‍ത്ഥനക്ക് ശേഷം വിശുദ്ധ കുര്‍ബാനയും ഉണ്ടായി.
വൈകിട്ട് അഞ്ചിന് ദേശ പെരുന്നാളുകള്‍ പള്ളിയിലെത്തി സമാപിക്കും. തുടര്‍ന്ന് പള്ളിക്ക് ചുറ്റും കൊടിയും സ്‌ളീബാ, ആശീര്‍വാദം ,ശൈഹീ ക വാഴ്വ് ,പൊതുസദ്യയോടെ പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ.പ്രിന്‍സ് ഐ കോലാടി ,സെക്രട്ടറി രാജു എം.വി ,ട്രഷറര്‍ ബോബന്‍ പോള്‍.സി എന്നിവര്‍ നേതൃത്യം നല്‍കി
മലബാര്‍ സ്വതന്ത്ര സുറിയാനി സഭ ചാലി ശ്ശേരി സെന്റ് ഔഗേന്‍സ് സുറിയാനി പള്ളിപ്പെരുന്നാളിന്ന് തുടക്കമായി
ADVERTISEMENT