മരം മുറിക്കുന്നതിനിടെ റോഡരികിലെ കേബിളുകളും പൊട്ടി വീണു

173

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ റോഡരികിലെ കേബിളുകളും പൊട്ടി വീണു. പഴഞ്ഞി ജറുശലേം കുരിശുപള്ളിയ്ക്ക് സമീപത്താണ് മുന്നറിയിപ്പില്ലാതെ മരം മുറിച്ചത്. സിസിടിവി നെറ്റ്‌വര്‍ക്കിന്റെ ഒപ്പ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. കേബിള്‍ അഴിച്ചു മാറ്റാന്‍ സമയം കിട്ടിയില്ലെന്ന് ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. മരക്കൊമ്പുകള്‍ വീണ് കേബിളുകള്‍ പൊട്ടിയതോടെ ഉപഭോക്താക്കള്‍ക്ക് ചാനലുകള്‍ ലഭിക്കാത്ത സാഹചര്യമാണ്. ഈ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരങ്ങള്‍ മുറിച്ചെങ്കിലും റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.