ട്രേഡേഴ്‌സ് കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷിക സമ്മേളനം നടന്നു

86

മമ്മിയൂരില്‍ മേല്‍പ്പാലം നിര്‍മ്മിച്ച് ഗുരുവായൂര്‍ ക്ഷേത്രനഗരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ട്രേഡേഴ്‌സ് കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ വരെ ഹൈവേ നാലുവരി ആക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ഗുരുവായൂര്‍ നഗരസഭ ഫ്രീഡം ഹാളില്‍ നടന്ന സമ്മേളനം കേരള പ്രവാസി സംഘം ചെയര്‍മാന്‍ കെ.വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജോഫി കുരിയന്‍ അധ്യക്ഷത വഹിച്ചു. ഗൂരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സംഘടനാ രംഗത്ത് നേട്ടം കൈവരിച്ചവരേയും ആദരിച്ചു.