ചെറുവത്താനി സ്വദേശിയുടെ മരണം; മരണകാരണം കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതമെന്ന്

652

ചെറുവത്താനി സ്വദേശിയുടെ മരണം; കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് വിലയിരുത്തല്‍. അഞ്ഞൂരില്‍ സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലാണ് ചെറുവത്താനി അമ്മാട്ട് വീട്ടില്‍ രവിയുടെ മകന്‍ കുഞ്ഞന്‍ എന്ന വിഷ്ണു കഴിഞ്ഞ ദിവസം മരിച്ചത്. സംഘര്‍ഷത്തിനിടെ കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വടുതല ഉള്ളിശ്ശേരി ചുങ്കത്ത് ശ്രീശാന്ത്, ചെറുവത്താനി പൊലിയത്ത് വീട്ടില്‍ ഷിജിത്ത്, ചെറുവത്താനി മൂര്‍ത്താട്ടില്‍ വിഷ്ണുരാജ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.