അണ്ടത്തോട് തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

146

അണ്ടത്തോട് കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി തിരയില്‍പ്പെട്ടു. നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. അണ്ടത്തോട് കുമാരന്‍പടി ചെട്ട്യാംവീട്ടില്‍ ഗണേശന്റെ മകന്‍ 17 വയസ്സുള്ള അഭിനേശാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിച്ചു കൊണ്ടിരുന്ന അഭിനേശ് ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സാഹസികമായി വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തിയത്.കരയ്ക്ക് എത്തിച്ച കുട്ടിയെ മൂന്നയിനി വി കെയര്‍ അമ്പുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചു.