എന്‍സിസി ദിനാചരണത്തില്‍ എന്‍സിസി ഓഫീസര്‍ക്ക് ആദരമൊരുക്കി കേഡറ്റുകള്‍

എന്‍സിസി ദിനാചരണത്തില്‍ എന്‍സിസി ഓഫീസര്‍ക്ക് ആദരമൊരുക്കി കേഡറ്റുകള്‍. 24 കേരള ബറ്റാലിയന്‍ അസോസിയേറ്റഡ് എന്‍.സി.സി ഓഫീസറും മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ മേജര്‍ പി.ജെ. സ്‌റ്റൈജുവിനെയാണ് 76-ാം എന്‍സിസി ദിനാചരണത്തിന്റെ ഭാഗമായി ആദരിച്ചത്. വിദ്യാലയങ്ങള്‍ കേന്ദ്രികരിച്ച് ലഹരിക്കെതിരെ പുസ്തക ചങ്ങാത്തം,78 തവണ രക്തദാനം, മോട്ടിവേഷണല്‍ ക്ലാസ്സുകള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ സജീവ സാന്നിധ്യമാണ് പി.ജെ. സ്‌റ്റൈജുവിനെ ആദരിച്ചതിന് കാരണമായത്. സംസ്ഥാനത്തെ മികച്ച രക്തദാന പ്രവര്‍ത്തകന്‍.എന്‍.സി.സിയിലെ മികച്ച ഓഫീസര്‍ക്കുള്ള ഡിജി കമെന്റഷന്‍ ബാഡ്ജ് തുടങ്ങിയ നിരവധി സംസ്ഥാന ജില്ലാ പുരസ്‌കാരങ്ങളും സ്‌റ്റൈജുവിന് ലഭിച്ചിട്ടുണ്ട്. സ്‌റ്റൈജു മാസ്റ്ററുടെ സാമൂഹ്യ സേവനങ്ങള്‍ പരിഗണിച്ചാണ് എന്‍.സി സി ദിനമായ നവംബര്‍ 24 ന് ആദരവ് നല്‍കിയതെന്ന് ലഫ്റ്റനന്റ് കെ. അബ്ദുള്‍ അസിസ് പറഞ്ഞു.

ADVERTISEMENT
Malaya Image 1

Post 3 Image