29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery എളവള്ളി പഞ്ചായത്തില്‍ വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

എളവള്ളി പഞ്ചായത്തില്‍ വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

എളവള്ളി പഞ്ചായത്തില്‍ വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എളവള്ളി ആയുര്‍വേദ ഡിസ്പന്‍സറിയുടെ നേതൃത്വത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.സി.മോഹനന്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ സനില്‍ കുന്നത്തുള്ളി,സീമ ഷാജു,മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.എം.ഷാമില,ഡോ.വൃന്ദാ പി.വിനോദ്, ഡോ.മനീഷ ബാബു എന്നിവര്‍ സംസാരിച്ചു. 80 വയോജനങ്ങള്‍ പങ്കെടുത്ത ക്യാമ്പില്‍ കഷായം,തൈലം,അരിഷ്ടം,മെഡിക്കല്‍ ഗുളികകള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്തു.വയോജനങ്ങള്‍ക്കുള്ള തുടര്‍ ചികിത്സ എളവള്ളി ആയുര്‍വേദ ഡിസ്പന്‍സറിയിലും ചിറ്റാട്ടുകര ആയുര്‍വേദ സബ് സെന്ററിലും ലഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!