വെളിയങ്കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവന്ന സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന ക്യാമ്പ് സമാപിച്ചു.

വെളിയങ്കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവന്ന സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന ക്യാമ്പ് സമാപിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.കെ സുബൈര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് ടി ജി ഗിരിവാസന്‍ അധ്യക്ഷത വഹിച്ചു. കുട്ടികളില്‍ പരസ്പര സ്‌നേഹം, സാമൂഹ്യ സേവന മനോഭാവം, ദേശസ്‌നേഹം, പൗരബോധം മൂല്യബോധം, സഹഭാവം, നേതൃഗുണം എന്നിവ ഉണ്ടാക്കിയെടുക്കുന്നതില്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം യൂണിറ്റിനുള്ള പങ്കിനെ കുറിച്ച് എ.കെ.സുബൈര്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. അജയന്‍, വാര്‍ഡ് മെമ്പര്‍ പ്രിയ, ഹെഡ്മിസ്ട്രസ് വി രാധിക , എസ് എം സി ചെയര്‍മാന്‍ എ നിഷില്‍, പ്രിന്‍സിപ്പല്‍ നൂര്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകരായ സജി ജേക്കബ്, രാജലക്ഷ്മി, സായി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image