മറ്റം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ജലം ബാലോത്സവം ക്യാമ്പ് സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ മറ്റം കരിസ്മ പാലസില്‍ നടന്ന ക്യാമ്പ് എം.ആര്‍.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. എം ഫാസ് പ്രസിഡണ്ട് വി.എ. കൊച്ചു ലാസര്‍ അധ്യക്ഷനായി. സെക്രട്ടറി വി.സി. ഗ്ലാഡ്‌റേ ജോണ്‍, സാബു ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരായ രമേഷ് ചൂണ്ടല്‍, സോമന്‍ കാര്യാട്ട്, എം.പി. പ്രശാന്ത്, ടി.എന്‍. അംബിക, ജയറാം സന്തോഷ് എന്നിവര്‍ വിവിധ ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികള്‍ക്കായി ക്ലാസ്സുകള്‍ നയിച്ചു. ജലം കേന്ദ്രവിഷയമായി സംഘടിപ്പിച്ച ക്യാമ്പില്‍ വിവിധ പരീക്ഷണങ്ങള്‍, ഭാഷാകേളികള്‍, നിര്‍മ്മാണം പാട്ട് കളികള്‍ തുടങ്ങിയവ അരങ്ങേറി.
ADVERTISEMENT