കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ലോക പക്ഷാഘാത ദിനാചരണം നടത്തി. ആശുപത്രി സെക്രട്ടറി കെ.പി. സാക്സണ്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി പ്രൊഫസര്‍ ഡോക്ടര്‍ ഫിജു ചാക്കോ മുഖ്യപ്രഭാഷണവും ബോധവല്‍ക്കരണ ക്ലാസും നടത്തി. ആശുപത്രി ട്രഷറര്‍ മോണ്‍സി അബ്രഹാം, ഐ എം എ കുന്നംകുളം സെക്രട്ടറി ഡോക്ടര്‍ റോബര്‍ട്ട് തമ്പി, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ മോഹന്‍ തോമസ്, ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ ബാബു മാത്യൂസ്, ന്യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ സാബു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടായി. ഡോക്ടര്‍മാര്‍ നേഴ്‌സുമാര്‍ ആശുപത്രി ജീവനക്കാര്‍ പൊതുജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
ADVERTISEMENT