മേഴത്തൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു ഗുരുതര പരിക്ക്, തലക്കടിയേറ്റ് മറ്റൊരു വിദ്യാർഥിക്കും പരിക്ക്. മൂന്ന് വിദ്യാർഥികൾ ചാലിശ്ശേരി പോലീസ് കസ്റ്റഡിയിൽ. മേഴത്തൂർ ഗവ എച്ച് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി സൗത്ത് തൃത്താല സ്വദേശി ബാസിത്തിന് ആണ് കുത്തേറ്റത്. മേഴത്തൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലേയും കുമരനല്ലൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലേയും വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം ആണ് കത്തിക്കുത്തിൽ കാലാശിച്ചത് . വയറിൽ കുത്തേറ്റ ബാസിത്തിനെ ആദ്യം കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷത്തിൽ ഈ വിദ്യാലയത്തിലെ തന്നെ പ്ലസ് ടു വിദ്യാർഥി സിനാന് തലക്ക് അടിയേൽക്കുകയും ചെയ്തു. പരിക്കേറ്റ സിനാനും ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ആയിരുന്നു വിദ്യാർഥികൾ തമ്മിൽ കുറ്റനാട് മല റോഡിലെ ഗവൺമെൻ്റ് കോളേജ് റോഡ് പരിസരത്തായി ഏറ്റുമുട്ടിയത്.
കൂറ്റനാട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വന്‍ സംഘര്‍ഷം ; മേഴത്തൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു , ഗുരുതര പരിക്ക്, തലക്കടിയേറ്റ് മറ്റൊരു വിദ്യാർഥിക്കും പരിക്ക്. മൂന്ന് വിദ്യാർഥികൾ പോലീസ് കസ്റ്റഡിയിൽ.
ADVERTISEMENT