മുന്‍ഗണന കാര്‍ഡുകാര്‍ക്ക് ഞായറാഴ്ച്ച കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസില്‍ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിക്കുന്നു

(ഫയല്‍ ചിത്രം)

കുന്നംകുളം താലൂക്കില്‍ വിവിധ കാരണങ്ങളാല്‍ റേഷന്‍കടയില്‍ മസ്റ്ററിംങ് ചെയ്യാന്‍ സാധിക്കാത്ത പിങ്ക് മഞ്ഞ കാര്‍ഡിലുള്‍പ്പെട്ട അംഗങ്ങള്‍ക്കായി ഒക്ടോബര്‍ 27 ഞായറാഴ്ച കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസില്‍ വെച്ച് മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ ഐറിസ് സ്‌കാനര്‍ സംവിധാനം ഉപയോഗിച്ചായിരിക്കും മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിക്കുക. ഇനിയും മസ്റ്ററിങ്ങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image