കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചൂണ്ടല്‍ തായങ്കാവ് ഏരിയാ കുടുംബസമ്മേളനം സംഘടിപ്പിച്ചു. യൂണിയന്‍ ജോയിന്റ് സെക്രട്ടറി കെ.എല്‍ ആനി ടീച്ചറുടെ ചൂണ്ടല്‍ പാറപ്പുറത്തുള്ള വസതിയില്‍ വെച്ച് നടന്ന കുടുംബസംഗമത്തില്‍ വൈസ് പ്രസിഡണ്ട് എ.എഫ് ജോണി അധ്യക്ഷനായി. സെക്രട്ടറി സി ഐ മോഹന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബ്ലോക്ക് നേതാക്കളായ സി യു ആലീസ്, എം ഇന്ദിരാദേവി, യൂണിറ്റ് ഭാരവാഹികളായ കെ ചന്ദ്രന്‍, എം കാര്‍ത്യായനി, സി ജി ഷീബ, റീന പോള്‍, എം.പീതാംബരന്‍, എം.കെ വത്സല എന്നിവര്‍ സംസാരിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വയോജനങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ രൂപികരിക്കുന്ന വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അംഗങ്ങളായ രണ്ടു പേരെ ഉള്‍കൊള്ളിക്കണമെന്ന് കുടുംബസംഗമത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ADVERTISEMENT