രാജ്യത്ത് മാനവ ഐക്യം നിലനിര്‍ത്തുന്നതില്‍ മദ്രസകള്‍ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഖുത്ബാഅ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ അഭിപ്രായപ്പെട്ടു. സമസ്ത കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മരത്തംകോട് റെയ്ഞ്ച് തല ഖുര്‍ആന്‍ ടാലന്റ് ഷോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ചടങ്ങില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സിംല ഹസ്സന്‍ അധ്യക്ഷത വഹിച്ചു. സമസ്ത കുന്നംകുളം താലൂക്ക് സെക്രട്ടറി ഇബ്‌റാഹീം ഫൈസി പഴുന്നാന മുഖ്യാതിഥി ആയിരുന്നു.
ADVERTISEMENT