പഴഞ്ഞി ക്ഷീരോല്പാദക സഹകരണസംഘം തിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പഴഞ്ഞി ക്ഷീരോല്പാദക സഹകരണസംഘം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി യുടെ സ്ഥാനാര്‍ത്ഥികള്‍
ചൊവ്വന്നൂര്‍ ബ്ലോക്ക് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി കുന്നംകുളം മണ്ഡലം വൈസ് പ്രസിഡന്റ് രജീഷ് അയിനൂരിന്റെയും ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് ബൈജു പട്ടിത്തടത്തിന്റെയും നേതൃത്വത്തില്‍ അയിനൂര്‍ ജംഗ്ഷനില്‍ സ്ഥാനാര്‍ത്ഥികളെ ഷാളണിയിച്ച്, പ്രകടനമായി പാല്‍സൊസൈറ്റിയില്‍ എത്തിയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ജനറല്‍ വിഭാഗത്തില്‍ ബാലന്‍ ഇ. റ്റി, സുബ്രഹ്‌മണ്യന്‍ സി എ, പ്രകാശന്‍ കെ.കെ, വേലായുധന്‍.എം.എം, വനിത വിഭാഗത്തില്‍ ട്വിങ്കിള്‍ സി സി, എസ്.സി വിഭാഗത്തില്‍ സുനില്‍ കുമാര്‍.കെ.കെ എന്നിവരാണ് മത്സരിക്കുന്നത്. നവംബര്‍ 13-ാം തിയ്യതിയാണ് തിരഞ്ഞെടുപ്പ്. ആദ്യമായാണ് ബിജെപി പാനല്‍ സൊസൈറ്റിയില്‍ മല്‍സരിക്കുന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image