നിയന്ത്രണംവിട്ട കാറിടിച്ച് കാല്‍നട യാത്രികരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്

പെരുമ്പിലാവില്‍ നിയന്ത്രണംവിട്ട കാറിടിച്ച് കാല്‍നട യാത്രികരായ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കൊരട്ടിക്കര കൊരട്ടിയില്‍ റിസാന്‍ (16), കരിക്കാട് കാര്യാട്ടയില്‍ ഇസ്മയില്‍ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ പെരുമ്പിലാവ് പട്ടാമ്പി റോഡിലെ മസ്ജിദിനു സമീപമാണ് അപകടം ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ ചാലിശേരി ഭാഗത്തു നിന്നും കലോത്സവം കണ്ടു കാല്‍നടയായി മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാര്‍ ചാലിശേരിയില്‍ നിന്നും കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്നു

 

ADVERTISEMENT
Malaya Image 1

Post 3 Image