കടവല്ലൂര്‍ കല്ലുംപുറത്ത് ആന വിരണ്ടോടി. കല്ലുംപുറം പെരുന്നാളിന് എത്തിയ വേണാട്ടുമറ്റം ഗോപാലന്‍കുട്ടി എന്ന കൊമ്പനാണ് ഇടഞ്ഞ് ഓടിയത്. കല്ലുപുറം, കൊരട്ടിക്കര, കോത്തോളിക്കുന്ന് ഭാഗത്തേക്ക് ഓടിയ ആന പാടത്തേക്കിറങ്ങി. പൊറവൂര്‍ അമ്പലത്തിനു സമീപം പാടത്തുവച്ച് ആനയെ തളച്ചു.
ADVERTISEMENT