കുന്നംകുളം നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് എസ്.പി, കളക്ടര്‍ എന്നിവരുമായി കൂടി കാഴ്ച നടത്തുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍. ശനിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍. ഈ മാസം 30ന് ട്രാഫിക് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്നതിന് ശേഷമാണ് എസ്.പി, കളക്ടര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുക. ഗതാഗത ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം ബസ് ഉടമ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വിമര്‍ശിച്ചു. പുതിയ ബസ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഉദ്യോഗസ്ഥരില്ലാത്തതും ചര്‍ച്ചയായി.
ADVERTISEMENT