കാർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം.അക്കിക്കാവ് അൽ ഖയ്യാം പമ്പിന് മുൻപിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.കണ്ണൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.ആർക്കും പരിക്കില്ല.കാർ പിന്നീട് ക്രയിൻ ഉപയോഗിച്ച് നീക്കി.സംഭവം അറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തിയിരുന്നു.