പന്നിത്തടം സെന്ററില്‍ വീണ്ടും അപകടം. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവറായ ആദൂര്‍ സ്വദേശി വിഷ്ണുവിനാണ് പരുക്ക് പറ്റിയത്. കഴിഞ്ഞ ദിവസം രാത്രി 10:30 ഓടെയാണ് അപകടമുണ്ടായത്. കുന്നംകുളം പാര്‍ക്കിലെ ഓട്ടോ ഡ്രൈവറാണ് വിഷ്ണു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ കേച്ചേരി ഭാഗത്തുനിന്നും വന്നിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.