28 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പറമ്പിലേക്ക് ഇടിച്ചിറങ്ങി

കുന്നംകുളത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പറമ്പിലേക്ക് ഇടിച്ചിറങ്ങി

71

കുന്നംകുളത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പറമ്പിലേക്ക് ഇടിച്ചിറങ്ങി. നെഹ്‌റു നഗര്‍ റോഡില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. സമീപത്തെ സ്വകാര്യ ദന്താശുപത്രിയുടെ പാര്‍ക്കിങ്ങില്‍ നിന്ന് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, റോഡരികിലുള്ള പറമ്പിന്റെ താഴ്ചയിലേക്ക് ഇടിച്ചിറങ്ങുകയുമായിരുന്നു. കോട്ടപ്പടി സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആളപായമില്ല. അപകടത്തെ തുടര്‍ന്ന് റോഡില്‍ നേരിയ ഗതാഗത തടസവുമുണ്ടായി. കാര്‍ പിന്നീട് ക്രെയിന്‍ എത്തിച്ച് റോഡില്‍ നിന്നും നീക്കി.

ADVERTISEMENT
error: Content is protected !!