ചൂണ്ടല്‍ സെന്ററില്‍ നിയന്ത്രണംവിട്ട കാര്‍ കടവരാന്തയിലേക്ക് ഇടിച്ചു കയറി. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചാണ് ടെമ്പററി രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാര്‍ കടവരാന്തയിലേക്ക് പാഞ്ഞുകയറിയത്. ഞായറാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന തിരൂര്‍ സ്വദേശികളായ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടം നടന്ന സമയത്ത് സ്ഥലത്ത് ആളുകള്‍ ഉണ്ടാകാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
ADVERTISEMENT