കുന്നംകുളം നഗരമധ്യത്തിലെ വ്യാപാര സ്ഥാപനത്തില്‍ ഗുണ്ട ആക്രമണം

കുന്നംകുളം നഗരമധ്യത്തിലെ വ്യാപാര സ്ഥാപനത്തില്‍ ഗുണ്ട ആക്രമണം. മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഭാവന റോഡില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്തുന്ന ഫോണ്‍ ഗ്യാലറി എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി ഗുണ്ടാ ആക്രമണം നടന്നത്. പോര്‍ക്കുളം സ്വദേശികളായ 38 വയസ്സുള്ള ഫിജോ, 27 വയസ്സുള്ള ബിര്‍ലോ, കല്ലഴിക്കുന്ന് സ്വദേശി 26 വയസ്സുള്ള ഷാറൂഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രി 9:30 ഓടെയായിരുന്നു സംഭവം. 15 ഓളം വരുന്ന ആക്രമിസംഘം കടയിലെത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് പറയുന്നു. മര്‍ദ്ദനമേറ്റവര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ADVERTISEMENT
Malaya Image 1

Post 3 Image